Qatar
ഖത്തര്‍ ലോകകപ്പ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു
Qatar

ഖത്തര്‍ ലോകകപ്പ്: ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു

ijas
|
27 July 2022 6:06 PM GMT

വിമാനങ്ങളുടെ എണ്ണത്തിലും 40 ശതമാനത്തോളം വര്‍ധനയുണ്ട്

ദോഹ: ലോകകപ്പ് അടുത്തതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം കൂടുതല്‍ സജീവമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 150 ശതമാനത്തോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കണക്ക് പ്രകാരം ജൂണ്‍ മാസത്തില്‍ 31 ലക്ഷത്തിലേറെ യാത്രക്കാരാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021 ല്‍ ഇതേ കാലയളവില്‍ ഉള്ളതിനേക്കാള്‍ 149.3 ശതമാനം കൂടുതല്‍ യാത്രക്കാരാണ് ഇത്തവണ രേഖപ്പെടുത്തിയത്. വിമാനങ്ങളുടെ എണ്ണത്തിലും 40 ശതമാനത്തോളം വര്‍ധനയുണ്ട് . ആകെ 18,155 വിമാനങ്ങളാണ് ഹമദ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്.

അതേ സമയം ചരക്ക് വിമാനങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9.4 ശതമാനത്തിന്‍റേതാണ് കുറവ്. കോവിഡ് സമയത്ത് വിവിധ രാജ്യങ്ങളിലേക്ക് മരുന്നുകളും അവശ്യ വസ്തുക്കളുമെത്തിക്കാന്‍ ഖത്തര്‍ എയര്‍വേസ് കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിരുന്നു. 2021 ല്‍ ചരക്ക് വിമാനങ്ങളുടെ എണ്ണം കൂടാന്‍ ഇതും കാരണമാണ്.

Similar Posts