ഖത്തര്‍ ലോകകപ്പ്; ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി നീട്ടി
|ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയ പരിധി നീട്ടി. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനം. പണമടയ്ക്കാനുള്ള പുതിയ പരിധി ഫിഫ വ്യക്തമാക്കിയിട്ടില്ല.
രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പനയില്‍ ടിക്കറ്റ് ലഭിച്ചവര്‍ക്ക് ഇന്നു വരെയാണ് പണമടയ്ക്കാനുള്ള സമയമായി അനുവദിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അവസാന ദിനങ്ങളില്‍ മിക്കവര്‍ക്കും പണമടയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് റാന്‍ഡം നറുക്കെടുപ്പിലൂടെ ടിക്കറ്റ് ലഭിച്ചവര്‍ക്ക് പണമടയ്ക്കാന്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. ഇതോടെ ലഭിച്ച ടിക്കറ്റ് അസാധുവായി മാറുമോ എന്ന ആരാധകരുടെ ആശങ്കയ്ക്കും അറുതിയായി. ഏപ്രില്‍ 5 മുതല്‍ 28 വരെ നീണ്ട രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ്ങില്‍ ആകെ 2.35 കോടി ടിക്കറ്റുകള്‍ക്കാണ് ആവശ്യക്കാരുണ്ടായിരുന്നത്. ഒന്നാം ഘട്ടത്തില്‍ എട്ട് ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു.