Qatar
പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം
Qatar

പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്തണമെന്ന് ഖത്തർ ആഭ്യന്തരമന്ത്രാലയം

Web Desk
|
26 Jan 2022 4:30 PM GMT

ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സർവീസ് സെൻററുകൾ വഴിയും ഇതിനായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്

ഖത്തറിലെ പൊതുമാപ്പ് കാലാവധി പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം. കാലാവധി തീരുന്ന അവസാന സമയത്തേക്ക് കാത്തു നിൽക്കരുതെന്നും അങ്ങനെ ചെയ്യുന്നത് പദ്ധതിയുടെ ഗുണം ലഭിക്കാതിരിക്കാൻ ഇടയാക്കുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മിക്കവരും ആംനസ്റ്റി കാലാവധി തീരുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വരുന്നതെന്നും നേരത്തെ എത്തിയാൽ മാത്രമാണ് പ്രശ്‌നങ്ങൾ പരിശോധിക്കാനാകൂവെന്നും അധികൃതർ പറഞ്ഞു. എൻട്രി- എക്‌സിറ്റ് നിയമ വ്യവസ്ഥകൾ ലംഘിച്ചവർക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കാനുള്ള കാലാവധി മാർച്ചിലാണ് അവസാനിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഞ്ച് സർവീസ് സെൻററുകൾ വഴിയും ഇതിനായുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം കേന്ദ്രത്തിൽ നൽകിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പരിശോധന പൂർത്തിയാക്കി, തൊഴിൽ വിഭാഗത്തിലേക്ക് കൈമാറും. രണ്ട് മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാവും. സധാരണ കേസുകളിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തൊഴിൽ മന്ത്രാലയത്തിന്റെ നടപടികൾ പൂർത്തിയാക്കും. അപേക്ഷാ ഫോറം ആഭ്യന്തര മന്ത്രാലത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Qatar's Interior Ministry calls for amnesty

Similar Posts