'ഫോർ മൈ ലൗ ഞാനും ഞാനുമെന്റാളും'; പങ്കാളികളെ ഖത്തറിലേക്ക് കൊണ്ടുവരാൻ അവസരമൊരുക്കി റേഡിയോ മലയാളം
|കാമ്പയിനിലൂടെ 12 പേർക്കാണ് ഇത്തവണ അവസരം നൽകുന്നത്
താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തങ്ങളുടെ ജീവിതപങ്കാളികളെ ഖത്തറിലേക്ക് കൊണ്ടുവരാൻ അവസരമൊരുക്കി റേഡിയോ മലയാളം. 'ഫോർ മൈ ലൗ ഞാനും ഞാനുമെന്റാളും' കാമ്പയിനിലൂടെ 12 പേർക്കാണ് ഇത്തവണ അവസരം നൽകുന്നത്. ഏറ്റവും അർഹരായ 12 കുടുംബങ്ങളുടെ സംഗമത്തിനാണ് റേഡിയോ മലയാളം അവസരമൊരുക്കുന്നത്.
യാത്രാ, താമസ ചെലവടക്കമുള്ളവ സംഘാടകർ ഒരുക്കും. ചുരുങ്ങിയത് 15 വർഷമെങ്കിൽ ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരും ഇതുവരെ കുടുംബത്തെ ജോലി ചെയ്യുന്ന സ്ഥലം കാണിക്കാൻ സാധിക്കാത്തവരുമായ സാധാരണക്കാർക്കാണ് ഈ കാമ്പയിനിലൂടെ അവസരം നൽകുക. അപേക്ഷകൾ വഴിയാണ് തെരഞ്ഞെടുപ്പ്. മാർച്ച് നാല് മുതൽ 10 വരെ ആറ് ദിവസം ദമ്പതിമാർക്ക് ഒരുമിച്ച് താമസിക്കാനും യാത്ര ചെയ്യാനും സൗകര്യം ഒരുക്കും. 2018ലും 19ലും ഈ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വാർത്താ സമ്മേളനത്തിൽ റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, മാർക്കെറ്റിങ് &കോർപ്പറേറ്റ് റിലേഷൻസ് മാനേജർ നൗഫൽ അബ്ദുറഹ്മാൻ, സ്പോൺസർമാർ എന്നിവർ സംസാരിച്ചു.
Radio Malayalam created an opportunity to bring partners to Qatar