ഖത്തറിലെ എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവിന് ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ അംഗീകാരം
|വിവിധ കായിക മത്സരങ്ങളുമായി പ്രവാസികൾക്ക് സുപരിചിതമായ കൂട്ടായ്മയാണ് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ്.
ദോഹ: എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവിന് ഇന്ത്യൻ സ്‌പോർട്‌സ് സെന്ററിന്റെ അംഗീകാരം. ഖത്തറിൽ വിവിധ കായിക മത്സരങ്ങളുമായി പ്രവാസികൾക്ക് സുപരിചിതമായ കൂട്ടായ്മയാണ് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ്. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അത്ലറ്റിക്‌സും ഗെയിംസും ഉൾപ്പെടുത്തി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളയായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌പോർട്‌സ് മീറ്റ് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവിന് കീഴിലാണ് നടന്നുവരുന്നത്. വെയ്റ്റ്‌ലോസ് ചലഞ്ച് അടക്കമുള്ള കൂട്ടായ്മയുടെ വൈവിധ്യമായ പരിപാടികൾക്കും അംഗീകാരമാണ് എംബസി അപെക്‌സ് ബോഡി അഫിലിയേഷൻ. ഐ.സി.സി അശോക ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിൻ ദിനകറിൽ നിന്ന് എക്‌സ്പാറ്റ്‌സ് സ്‌പോർട്ടീവ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ എ.ആർ അംഗീകാര പത്രം ഏറ്റു വാങ്ങി. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുൽ റഹ്‌മാൻ, ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ തുടങ്ങിയവർ സംസാരിച്ചു.