Qatar
ഗസ്സയ്ക്ക് സഹായവുമായി ഖത്തറില്‍ നിന്നും കപ്പല്‍ പുറപ്പെടുന്നു
Qatar

ഗസ്സയ്ക്ക് സഹായവുമായി ഖത്തറില്‍ നിന്നും കപ്പല്‍ പുറപ്പെടുന്നു

Web Desk
|
20 Dec 2023 3:54 AM GMT

ഇസ്രായേലിന്റെ നിഷ്ഠൂരമായ ആക്രമണങ്ങളിൽ ജീവിതം ദുരിതത്തിലായ ഗസ്സയ്ക്ക് സഹായവുമായി ഖത്തറില്‍ നിന്നും കപ്പല്‍ പുറപ്പെടുന്നു. ഇതുലരെ ഖത്തർ നടത്തിയ സഹായങ്ങൾക്ക് പുറമേയാണ് പുതിയ സഹായ പദ്ധതി കൂടി നടപ്പിലാക്കുന്നത്.

30 വിമാനങ്ങളില്‍ ഉള്‍ക്കൊള്ളുന്നതിന് തുല്യമായ ദുരിതാശ്വാസ സാമഗ്രികളാണ് ഭീമനായ ചരക്കുകപ്പലില്‍ ഉണ്ടാവുക. ഖത്തര്‍ റെഡ് ക്രെസന്റ് സൊസൈറ്റിയാണ് ഉദ്യമത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്.

ആരോഗ്യം, ഭക്ഷണം, പാർപ്പിടം മറ്റു ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി നിരവധി സുപ്രധാന ദുരിതാശ്വാസ സാമഗ്രികളാണ് കപ്പൽ വഹിക്കുന്നത്.

ഡിസംബർ 13 ന് ദോഹയുടെ വിദേശകാര്യ മന്ത്രാലയം പങ്കിട്ട കണക്കുകൾ പ്രകാരം 1,464 ടൺ സഹായവുമായി ഖത്തർ ഇതുവരെ 44 ഖത്തർ സായുധ സേനാ വിമാനങ്ങൾ ഈജിപ്തിലെ എൽ അരിഷ് എയർപോർട്ടിലേക്ക് അയച്ചിട്ടുണ്ട്.

ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന “പലസ്തീൻ ഡ്യൂട്ടി” ചാരിറ്റി കാമ്പെയ്‌നിന് ശേഷമാണ് ഏറ്റവും പുതിയ QRCS സംരംഭം പ്രഖ്യാപിച്ചത്.

Similar Posts