ഖത്തറില്‍ വരും മാസങ്ങളിലും കെട്ടിട വാടക നിരക്ക് ഉയരുമെന്ന് റിപ്പോര്‍ട്ട്
|ഫിഫ ലോകകപ്പ് അടുത്തെത്തിയതോടെ വരും മാസങ്ങളില്‍ ഖത്തറിലെ കെട്ടിട വാടകയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ടാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.
നവംബറില്‍ അക്കമഡേഷന്‍ മേഖലയില്‍ വന്‍ ഡിമാന്റാണ് പ്രതീക്ഷിക്കുന്നത്. ആഗോള കായിക മാമങ്കം നേരിട്ടുകാണാനായി ദശലക്ഷക്കണക്കിന് ആരാധകര്‍ രാജ്യത്തേക്കൊഴുകുന്നതോടെ വലിയ വിലയില്‍ താമസസൗകര്യം നേടാന്‍ ആരാധകരും തയ്യാറാകും.
കഴിഞ്ഞ വര്‍ഷം തന്നെ രാജ്യത്ത്, വാടകയിനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 50% ത്തില്‍ അധികം വര്‍ദ്ധവ് വരെയാണ് ഉണ്ടായിരിക്കുന്നത്. ഖത്തറില്‍ പല മേഖലകളിലും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വാടകകരാറുകള്‍ എഴുതാന്‍ തുടങ്ങിയതോടെയാണ് ഇതൊരു വലിയ വരുമാനമാര്‍ഗമായി പലരും കാണുന്നത്.
കോവിഡ് വെല്ലുവിളി അവസാനിച്ചതോടെ നാട്ടില്‍നിന്ന് മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചത് മറ്റു ജി.സി.സി രാജ്യങ്ങളിലും വാടക നിരക്കുകള്‍ ഉയരാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.