വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങൾ തുറന്നു, കുട്ടികളുടെ എണ്ണത്തിൽ വർധന
|മൂന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ സ്കൂളിലെത്തിയത്
വേനലവധി കഴിഞ്ഞ് ഖത്തറിലെ വിദ്യാലയങ്ങള്‍ തുറന്നു. മൂന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ സ്കൂളിലെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്.
പൊതു-സ്വകാര്യ മേഖലകളിലായി ഖത്തറില്‍ 550 ഓളം സ്കൂളുകളാണ് ഉള്ളത്, ഇതില്‍ 279 എണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്തവണ 132000 കുട്ടികളാണുള്ളത്. കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഇത് 96000 ആയിരുന്നു.
സ്വകാര്യ മേഖലയിലും വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 1.29 ലക്ഷ്യത്തില്‍ നിന്ന് 2.09 ലക്ഷമായാണ് ഉയര്‍ന്നത്. സ്കൂള്‍ തുറക്കും മുന്‍പ് തന്നെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നിരുന്നു, എന്റെ വിദ്യാലയം എന്റെ രണ്ടാം വീട് എന്ന പേരില്‍ ബാക് ടു സ്കൂള്‍ കാമ്പയിന് പുരോഗമിക്കുകയാണ്.
പഠന നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഖത്തരി അധ്യാപകര്‍ക്ക് ഇത്തവണ വിദേശത്ത് പരിശീലനവും ഒരുക്കുന്നുണ്ട്.