ജി.സി.സിയിലെ ബിസിനസ് സാധ്യതകളിലേക്ക് വഴികാണിച്ച് ബിസിനസ് ഗ്രോത്ത് ടോക്
|ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും ഖത്തറിലെ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ബിസിനസ് ഗ്രോത്ത് ടോക്
ദോഹ: ജി.സി.സി രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളിലേക്ക് വഴികാണിച്ച് ബിസിനസ് ഗ്രോത്ത് ടോക്. ദോഹയില്‍ മീഡിയവണും താസ് ആന്റ് ഹാംജിത്തും ചേര്‍ന്നാണ് നിക്ഷേപസാധ്യതകളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും ഖത്തറിലെ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുകയായിരുന്നു ബിസിനസ് ഗ്രോത്ത് ടോക്. നിക്ഷേപവും കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളിലും ചര്‍ച്ചകള്‍ നടന്നു. ജി.സി.സി രാജ്യങ്ങളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് സി.എം.എ അഹ്സന് അബ്ദുല്ല സംവദിച്ചു.
നികുതികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അലി സൈനുദ്ദീനും വ്യാപാര നിയമങ്ങള്‍ വിശദീകരിച്ച് സി.എം.എ മുഹമ്മദ് അസ്ലമും സംസാരിച്ചു. കോര്‍പ്പറേറ്റ് നിയമങ്ങളെ കുറിച്ച് സി.എം.എ റജഈ അവബോധം നല്കി. ഖത്തറിലെ വ്യാപാര, വ്യവസായ മേഖലയില്‍ നിന്നുള്ളവരാണ് ഹയാത്ത് റീജന്‍സി ഒറിക്സില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. മീഡിയവണ്‍ ഖത്തര്‍ മീഡിയ സൊലൂഷന്‍സ് മാനേജര്‍ നിഷാന്ത് തറമേല്‍ നന്ദി പറഞ്ഞു.
Summary: Business Growth Talk, highlighting business opportunities in the GCC. A seminar on investment opportunities was organized by MediaOne and Taz and Hamjit in Doha.