Qatar
Qatar
നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാവുന്നില്ലെന്ന പരാതിയുമായി വിദ്യാർഥികൾ
|8 March 2024 7:06 PM GMT
ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്
ദോഹ:നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനാവുന്നില്ലെന്ന പരാതിയുമായി ഗൾഫിൽനിന്നടക്കമുള്ള വിദ്യാർഥികൾ. ഒ.ടി.പി ലഭിക്കുന്നില്ലെന്നാണ് പരാതി. മാർച്ച് ഒമ്പതിന് വൈകീട്ട് അഞ്ച് മണി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. അവസാന സമയമായതിനാൽ നിരവധി പേരാണ് അപേക്ഷിക്കാൻ ശ്രമിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നീറ്റ് പരീക്ഷ എഴുതാൻ സെന്ററുകൾ അനുവദിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് 14 സെന്ററുകളാണ് അനുവദിച്ചത്. കുവൈത്ത് സിറ്റി, ദുബൈ, അബൂദബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ, കാഠ്മണ്ഡു, ക്വലാലംപുർ, ലാഗോസ്, സിംഗപ്പൂർ, ബാങ്കോക്ക്, കൊളംബോ എന്നിവിടങ്ങളിലാണ് ഇന്ത്യക്ക് പുറത്ത് സെന്റർ അനുവദിച്ചത്.