സുഹൈല്‍ ഫാല്‍ക്കണ്‍ പ്രദര്‍ശനം സെപ്തംബറില്‍; പ്രദര്‍ശനം അഞ്ച് മുതല്‍ 10 വരെ
|19 രാജ്യങ്ങള്‍ പങ്കാളികളാകും
കതാറ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ പ്രദര്‍ശനത്തിന് ഒരുക്കങ്ങള്‍ സജീവം. സെപ്തംബര്‍ അഞ്ച് മുതല്‍ 10 വരെയാണ് പ്രദര്‍ശനം നടക്കുന്നത്. 19 രാജ്യങ്ങളില്‍ നിന്നായി 190 ല്‍ അധികം കമ്പനികളാണ് ഇത്തവണ പങ്കെടുക്കുന്നത്.
അറബ് ലോകത്തെ ഫാല്‍ക്കണ്‍ പ്രേമികളുടെ സംഗമ വേദിയാണ് കതാറ സുഹൈല്‍ ഫാല്‍ക്കണ്‍ മേള. ഫാല്‍ക്കണ്‍ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും പ്രദര്‍ശനവും വിപണനവുമാണ് മേളയുടെ ആകര്‍ഷണം. അല്‍ഹുര്‍, ഷഹീന്, ഗെയ്ര്‍ ഫാല്‍ക്കണ്‍ തുടങ്ങി അപൂര്‍വ്വയിനം ഫാല്‍ക്കണുകളും പ്രദര്‍ശനത്തിനെത്തും. ഫാല്‍ക്കണ്‍ ലേലമാണ് കതാറ ഫാല്‍ക്കണ്‍ മേളയുടെ മറ്റൊരു ആകര്‍ഷണം.
ഒരു ഫാല്‍ക്കണ്‍ പക്ഷിക്ക് മാത്രം 2 കോടി രൂപ വരെ കഴിഞ്ഞ വര്‍ഷം ലേലത്തില്‍ ലഭിച്ചിരുന്നു. കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഇത്തവണം വേദിയുടെ വിസ്തൃതി 10 ശതമാനം കൂട്ടിയിട്ടുണ്ട്. 2017 ല്‍ തുടങ്ങിയ സ്ഹൈല്‍ മേളയുടെ 7ാം പതിപ്പാണ് ഇത്തവണ നടക്കുന്നത്.