പൌലോ ഡിബാലയുടെയും എയ്ഞ്ചല്‍ ഡി മരിയയുടെയും പരിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി
|ലോകകപ്പിന് മുമ്പ് ഇരുവരും കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു
ദോഹ: അര്‍ജന്റീന താരങ്ങളായ പൌലോ ഡിബാലയുടെയും എയ്ഞ്ചല്‍ ഡി മരിയയുടെയും പരിക്കില്‍ ആശങ്ക പ്രകടിപ്പിച്ച് സൂപ്പര്‍ താരം ലയണല്‍ മെസി. പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പുള്ള പരിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ലോകകപ്പിന് മുമ്പ് ഇരുവരും കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു. ഖത്തറിലേത് കരിയറിലെ അവസാന ലോകകപ്പാകുമെന്ന് ലയണല്‍ മെസി പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകകിരീടവുമായി രാജകീയമായി ഖത്തറില്‍ നിന്ന് മെസി മടങ്ങുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ അതിനിടയിലാണ് ടീമിലെ സൂപ്പര്‍ താരങ്ങളായ പൌലോ ഡിബാലയെയും എയ്ഞ്ചല്‍ ഡി മരിയയെയും പരിക്ക് പിടികൂടിയത്. ലോകകപ്പ് തൊട്ടടുത്താണ് .ക്ലബ് സീസണിന്റെ മധ്യത്തിലാണ് ഇത്തവണ ടൂര്‍ണമെന്റ് നടക്കുന്നത്. ചെറിയ കാര്യങ്ങള്‍ പോലും വലിയ നേട്ടങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയാകും.ലോകകപ്പിന് മുന്പ് ഇരുവരും കളിക്കളത്തില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡി മരിയ ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിന് വേണ്ടിയും ഡിബാല എഎസ് റോമയ്ക്കുവേണ്ടിയുമാണ് കളിക്കുന്നത്. അതേ സമയംപരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ കളത്തിലിറങ്ങാതിരുന്ന മെസി നാളെ പിഎസ്ജിക്കായി കളിക്കും. ലോകകപ്പില്‍ സൌദി മെക്സിക്കോ, പോളണ്ട് ടീമുകളാണ് അര്‍ജന്റീനയുടെ എതിരാളികള്‍.