സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാൻ ക്യാമ്പെയ്‌നുമായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി
|സമുദ്രങ്ങളിലെ മലിനീകരണം തടയുന്നതിനായി പ്രവർത്തിക്കുന്ന സെവൻ ക്ലീൻ സീസുമായി സഹകരിച്ചാണ് സംഘടനയുടെ പ്രവർത്തനം
സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാൻ ക്യാമ്പെയ്‌നുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസി. സമുദ്രങ്ങളിലെ മലിനീകരണം തടയുന്നതിനായി പ്രവർത്തിക്കുന്ന സെവൻ ക്ലീൻ സീസുമായി സഹകരിച്ചാണ് സംഘടനയുടെ പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ലോകകപ്പ് ലക്ഷ്യമിട്ടാണ് പ്ലാസ്റ്റിക് മലിനീകരണം തടയാനുള്ള നടപടികൾ ആവിഷ്‌കരിക്കുന്നത്.
'വൺ ടൈഡ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഖത്തറിലെയും ആഗോളതലത്തിലെയും ആളുകളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ലോകത്തെ സമുദ്രങ്ങൾക്കും സമുദ്രജീവികൾക്കും ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ വിശദീകരിക്കുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ പ്രേരിപ്പിക്കുക, പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധത്തോടൊപ്പം റീസൈക്ലിംഗ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയെല്ലാം പദ്ധതിയുടെ ലക്ഷ്യമാണ്.