Qatar

Qatar
റിയാദ മെഡിക്കൽ സെന്ററുമായി ചേർന്ന് മീഡിയവൺ നടത്തുന്ന 'താങ്ക്യു നഴ്സസ്' വെള്ളിയാഴ്ച

16 May 2023 8:34 PM GMT
സുസ്ത്യർഹമായ സേവനങ്ങള്‍ നടത്തിയ നഴ്സുമാരെ ചടങ്ങില്‍ ആദരിക്കും
അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ ഭാഗമായി റിയാദ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് മീഡിയ വണ്‍ ഖത്തറില്‍ നടത്തുന്ന 'താങ്ക് യു നഴ്സസ്' പരിപാടി വെള്ളിയാഴ്ച നടക്കും. സുസ്ത്യർഹമായ സേവനങ്ങള്‍ നടത്തിയ നഴ്സുമാരെ ചടങ്ങില്‍ ആദരിക്കും.
റിയാദ മെഡിക്കല്‍ സെന്റര്‍ സി റിങ് റോഡില്‍ വെള്ളിയാഴ്ച രാവിലെയാണ് താങ്ക് യു നഴ്സസ് പരിപാടി. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി അപെക്സ് ബോഡി നേതാക്കള്‍, നഴസസ് സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ദീര്‍ഘകാലമായി പ്രവാസ ലോകത്ത് സേവനം ചെയ്യുന്ന നഴ്സുമാരെയും വിവിധ മേഖലകളില്‍ സുസ്ത്യർഹമായ സേവനം നടത്തുന്നവരെയും ചടങ്ങില്‍ ആദരിക്കും .