Qatar
ഫലസ്തീൻ വിഷയം  ഐക്യരാഷ്ട്രസഭയിൽ വീണ്ടും ഉന്നയിച്ച് ഖത്തർ അമീർ
Qatar

ഫലസ്തീൻ വിഷയം ഐക്യരാഷ്ട്രസഭയിൽ വീണ്ടും ഉന്നയിച്ച് ഖത്തർ അമീർ

Web Desk
|
20 Sep 2023 6:00 PM GMT

നീതി നിഷേധം അംഗീകരിക്കാനാവില്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി പറഞ്ഞു

ദോഹ: ഫലസ്തീൻ വിഷയംവീണ്ടും ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. നീതി നിഷേധം അംഗീകരിക്കാനാവില്ലെന്ന് അമീർ പറഞ്ഞു. ലോകകപ്പ് ഫുട്‌ബോളോടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ദൃഢമായെന്നും അമീർ പറഞ്ഞു.

ഫലസ്തീനിലെയും അഫ്ഗാനിസ്താനിലെയുമടക്കം ലോകത്ത് ദുരിതം അനുഭവിക്കുന്ന മനുഷ്യരുടെ ശബ്ദമാകുകയായിരുന്നു അമീർ. ഫലസ്തീൻ ജനതയ്ക്ക് നേരെയുള്ള ഇസ്രായേലിന്റെ അതിക്രമവും കടന്നുകയറ്റവും അംഗീകരിക്കാനാവില്ല. എക്കാലത്തും അവർ തടവുകാരായി തുടരുന്നത് ശരിയല്ല. അഫ്ഗാനിസ്താനിലെ പ്രശ്‌ന പരിഹാരത്തിന് ഖത്തറിന്റെ നേതൃത്വത്തിൽ ഇടപെടലുകൾ തുടരും. സിറിയയിലെ ഭരണകൂട അടിച്ചമർത്തലിന് ഇരയായവർക്ക് നീതി ലഭിക്കണം. ലബനനിലെയും സുഡാനിലെയും പ്രതിസന്ധികൾ ഉടൻ പരിഹരിക്കണമെന്നും അമീർ ആവശ്യപ്പെട്ടു.

ഖത്തർ ലോകകപ്പ് കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ബന്ധം ദൃഢമാക്കി. ഖത്തറിനെയും അവിടുത്തെ ജനങ്ങളെയും സംസ്‌കാരത്തെയും അറിയാനുള്ള അവസരമായിരുന്നു ലോകകപ്പ് ഫുട്ബോളെന്നും അമീർ പറഞ്ഞു. മൊറോക്കോയിലും ലിബിയയിലും പ്രകൃതി ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഖത്തിൽ പങ്കുചേർന്നുകൊണ്ടാണ് അമീർ പ്രസംഗം ആരംഭിച്ചത്.

Similar Posts