ക്യാമ്പിങ് സീസണിനോടനുബന്ധിച്ച് സീലൈനിൽ തുടങ്ങിയ ക്ലിനിക്ക് നിർത്തിവെച്ചു
|2023 ഒക്ടോബർ ഒന്നിനാണ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്
ദോഹ: ക്യാമ്പിങ് സീസണിനോടനുബന്ധിച്ച് സീലൈനിൽ തുടങ്ങിയ ക്ലിനിക്ക് സമാപിച്ചു. 1200 ലേറെ പേർക്കാണ് ക്ലിനിക്കിൽ ചികിത്സ ലഭ്യമാക്കിയത്. 2023 ഒക്ടോബർ ഒന്നിനാണ് ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചത്. തുടർച്ചയായ 14ാം വർഷമാണ് ക്ലിനിക്ക് ശൈത്യകാല സീസണിലേക്ക് മാത്രമായി പ്രവർത്തിക്കുന്നത്. ഏപ്രിൽ 30ന് ക്യാമ്പിംഗ് സീസൺ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ക്ലിനിക്ക് പ്രവർത്തനം നിർത്തുന്നത്.
ഡ്യൂൺ ഡ്രൈവിനിടെയും മറ്റും സംഭവിക്കുന്ന അപകടങ്ങളിൽ പരിക്കേറ്റവരാണ് ചികിത്സയ്‌ക്കെത്തിയവരിൽ അധികവും. 1260 പേർ ആകെ ചികിത്സയ്ക്ക് എത്തിയതിൽ 816 പേരും ഇങ്ങനെ അപകടങ്ങളിൽപ്പെട്ടാണ് എത്തിയത്. 629 എമർജൻസി
കേസുകൾ ആംബുലൻസ് വഴിയും എയർ ആംബുലൻസ് വഴിയും ആശുപത്രികളിലെത്തിക്കാനും സൗകര്യമൊരുക്കി. മണൽത്തിട്ട പ്രദേശങ്ങളിൽ നിന്ന് പരിക്കേറ്റവരെയും രോഗികളെയും ലക്ഷ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് രണ്ട് ഫോർവീൽ ഡ്രൈവ് ആംബുലൻസുകളടക്കം നാല് ആംബുലൻസുകളാണ് തയ്യാറാക്കിയിരുന്നത്