ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്പോ വേദി
|ഏഷ്യന്‍ കപ്പിന്റെ ഫാന്‍ സോണ്‍ എക്സ്പോയിലെ കള്‍ച്ചറല്‍ സോണില്‍ ഉദ്ഘാടനം ചെയ്തു
ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ആരവങ്ങളുടെ കേന്ദ്രമാകാനൊരുങ്ങി ദോഹ എക്സ്പോ വേദി. ഏഷ്യന്‍ കപ്പിന്റെ ഫാന്‍ സോണ്‍ എക്സ്പോയിലെ കള്‍ച്ചറല്‍ സോണില്‍ ഉദ്ഘാടനം ചെയ്തു.
ലോകകപ്പ് ആരവങ്ങളുടെ കേന്ദ്രമായിരുന്ന അല്‍ബിദ പാര്‍ക്ക് വന്‍കരയുടെ ഫുട്ബോള്‍ ആരാധകരെയും സ്വാഗതം ചെയ്യുകയാണ്. കളിക്കൊപ്പം വിവിധ പരിപാടികളുമായാണ് ഫാന്‍ സോണ്‍ ഒരുങ്ങുന്നത്. പെയ്ന്റ് ബാള്‍ ബാറ്റില്‍ സോണ്‍, ഷൂട്ടിങ് റേഞ്ച്, മിനി ഗോള്‍ഫ് കോര്‍ട്ട്, ലേസര്‍ ഷോ, ഫ്രീ സ്റ്റൈല്‍ തുടങ്ങി ആഘോഷിക്കാനുള്ളതെല്ലാം ഇവിടെയുണ്ടാകും.
ദോഹ എക്സ്പോയുടെ കള്‍ച്ചറല്‍ സോണാണ് പ്രധാന സ്ക്രീന്‍. ഇന്റര്‍നാഷണല്‍ സോണിലെ സ്ക്രീനിലും കളി കാണാം. ലോകകപ്പ് ഫുട്ബോളില്‍ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ നടന്നത് എക്സ്പോ നടക്കുന്ന അല്‍ബിദ പാര്‍ക്കിലായിരുന്നു. അന്ന് അഞ്ചു സ്ക്രീനുകളടക്കം വിശാലമായ സ്ഥലത്ത് 40,000 പേര്‍ക്ക് കളി ആസ്വദിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിരിന്നത്.
Summary: The Doha Expo venue is set to become the center of Asian Cup football excitement