Qatar
ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ഖത്തറിൽ നാളെ തുടക്കമാകും
Qatar

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് ഖത്തറിൽ നാളെ തുടക്കമാകും

Web Desk
|
28 Nov 2024 4:37 PM GMT

ദോഹ: ഖത്തർ വേദിയാകുന്ന ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഞായറാഴ്ച രാത്രിയാണ് വേഗരാജാവിനെ കണ്ടെത്തുന്ന പോരാട്ടം നടക്കുന്നത്. ആരാധകർക്കായി മിശൈരിബിൽ ഫാൻ സോണിനും നാളെ തുടക്കമാകും.

ലുസൈൽ സർക്യൂട്ടിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പൻ ഒരിക്കൽ കൂടി വേഗരാജാവാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനോടകം തന്നെ ഫോർമുല വൺ ചാമ്പ്യനായി കഴിഞ്ഞ വെസ്താപ്പൻ ലാസ് വേഗാസിൽ അഞ്ചാമതായായിരുന്നു ഫിനിഷ് ചെയ്തത്. ഞായറാഴ്ച രാത്രി 8 മുതലാണ് പോരാട്ടം നടക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടര മുതൽ പ്രാക്ടീസ് സെഷനുകൾ തുടങ്ങും.

ശനിയാഴ്ച ക്വാളിഫൈയിങ് റേസും സ്പ്രിന്റ് റേസുമാണ് നടക്കുന്നത്. ലുസൈൽ സെർക്യൂട്ടിൽ ആരാധകർക്കായി വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ ബറാഹത്ത് മിശൈരിബിൽ ആരാധകർക്കായി ഫാൻ സോണും തയ്യാറാണ്. പ്രവേശനം സൗജന്യമാണ്.

Similar Posts