Qatar
ചൂട് കനത്തു; ഖത്തറിൽ പകൽ സമയത്ത് ബൈക്കിലുള്ള ഭക്ഷ്യവിതരണത്തിന് നിയന്ത്രണം
Qatar

ചൂട് കനത്തു; ഖത്തറിൽ പകൽ സമയത്ത് ബൈക്കിലുള്ള ഭക്ഷ്യവിതരണത്തിന് നിയന്ത്രണം

Web Desk
|
2 July 2022 5:42 PM GMT

ചൂട് കൂടിയതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് തൊഴിൽ തൊഴിന്ത്രാലയത്തിന്റെ നടപടി

ദോഹ: ചൂട് കനത്തതോടെ ഖത്തറിൽ പകൽ സമയത്ത് ബൈക്കിൽ ഭക്ഷ്യവിതരണത്തിന് നിയന്ത്രണമേർപ്പെടുത്തി തൊഴിൽ മന്ത്രാലയം. സെപ്റ്റംബർ 15 വരെ പകൽ സമയങ്ങളിൽ രാവിലെ പത്ത് മുതൽ വൈകുന്നേരം 3.30 വരെയാണ് നിയന്ത്രണം.

ചൂട് കൂടിയതോടെ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് തൊഴിൽ തൊഴിന്ത്രാലയത്തിന്റെ നടപടി. മോട്ടോർ സൈക്കിൾ ഡെലിവറിക്കു പകരം, ഈ സമയങ്ങളിൽ കാർ ഉപയോഗിച്ച് ഭക്ഷണ വിതരണം ചെയ്യാവുന്നതാണ്. തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശത്തെ തലബാത്ത് ഉൾപ്പെടെയുള്ള ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനങ്ങൾ സ്വാഗതം ചെയ്തു. 'കീപ്പിങ് അവർ ഹീറോസ് കൂൾ'എന്ന തലക്കെട്ടോടെയാണ് തലബാത്ത് തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശത്തെ പിന്തുണച്ചത്. പകൽ സമയങ്ങളിൽ തലബാത്ത് ഡെലിവറി കാർ വഴിയായിരിക്കുമെന്നും അറിയിച്ചു. ജൂൺ ഒന്ന് മുതൽ പുറത്ത് തൊഴിൽ ചെയ്യുന്നവർക്ക് പകൽ വിശ്രമം അനുവദിച്ചിരുന്നു.

Similar Posts