Qatar
മരുഭൂമിയിലെ ആടു ജീവിതത്തിനൊടുവില്‍ ഇന്ത്യകാരി മടങ്ങി
Qatar

മരുഭൂമിയിലെ ആടു ജീവിതത്തിനൊടുവില്‍ ഇന്ത്യകാരി മടങ്ങി

Web Desk
|
7 July 2021 5:54 PM GMT

ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ എലിസമ്മയെ സ്‌പോണ്‍സര്‍ അനധികൃതമായി സൗദിയിലേക്ക് കടത്തുകയായിരുന്നു

ഖത്തറില്‍ വീട്ട് ജോലിക്കെത്തി ഒടുവില്‍ സൗദിയില മരുഭൂമിയില്‍ ആട് മേക്കാന്‍ നിശ്ചയിക്കപ്പെട്ട ഇന്ത്യകാരി സാമൂഹ്യ പ്രവര്‍ത്തകന്‍റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. വിശാഖപട്ടണം സ്വദേശിനി എലിസമ്മയാണ് രണ്ടര വര്‍ഷത്തെ മരുഭൂ ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടങ്ങിയത്.

ഖത്തറില്‍ വീട്ട് ജോലിക്കെത്തിയ എലിസമ്മയെ സ്‌പോണ്‍സര്‍ അനധികൃതമായി സൗദിയിലേക്ക് കടത്തുകയായിരുന്നു. സൗദിയിലെത്തിയ ഇവരെ സൗദി ഖത്തര്‍ ബോര്‍ഡറിനടുത്തുള്ള സാല്‍വ മരുഭൂമിയില്‍ ആടുകളെ മേയ്ക്കാന്‍ പറഞ്ഞയച്ചു. അല്‍ഹസ്സ പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ മണിമാര്‍ത്താണ്ഡം വിഷയത്തിലിടപെട്ടത്.

ഖത്തറിലെ സ്‌പോണ്‍സര്‍ സൗദിയിലുള്ള ബന്ധുക്കളുടെ അടുത്തേക്ക എന്ന് പറഞ്ഞാണ് എലിസമ്മയെ കൊണ്ട് വന്നത്. പിന്നീടാണ് താന്‍ ചതിക്കപ്പെട്ടത് മനസ്സിലായതെന്നും ഇവര്‍ പറഞ്ഞു. ഒരു വനിത മരുഭൂമിയില്‍ ആട്ജീവിതം നയിക്കേണ്ടി വന്ന സംഭവം സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുന്നത് ഇത് ആദ്യമാണ്.

Similar Posts