Qatar
Qatar
കതാറ ഫാൽക്കൺ പ്രദർശനം ഇന്ന് സമാപിക്കും
|9 Sep 2023 7:15 PM GMT
ജി.സി.സിയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത്
കതാറ അന്താരാഷ്ട്ര ഫാൽക്കൺ പ്രദർശനം ഇന്ന് സമാപിക്കും. ജി.സി.സിയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമായി നിരവധി പേരാണ് പ്രദർശനം കാണാനെത്തിയത് .
കഴിഞ്ഞ അഞ്ച് ദിവസമായി തുടരുന്ന കതാറ ഫാൽക്കൺ പ്രദർശനം ആഗോള തലത്തിലെ തന്നെ ഫാൽക്കൺ പ്രേമികളുടെ സംഗമ വേദിയായി മാറി. രാജകീയ പ്രൌഡിയോടെ അണിഞ്ഞൊരുങ്ങിയ ഫാൽക്കണുകളെ കാണാൻ ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമെല്ലാം സന്ദർശകരെത്തി.
പക്ഷിവേട്ടയുമായി ബന്ധപ്പെട്ട വാഹനങ്ങളും വേട്ട ഉപകരണങ്ങളുമെല്ലാം പ്രദർശനത്തിന്റെ ഭാഗമാണ്. വാശിയേറിയ ഫാൽക്കൺ ലേലവും നടക്കുന്നുണ്ട്. ഖത്തർ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നായി 190ഓളം കമ്പനികളും ഏജൻസികളുമാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്.