Qatar
ഖത്തർ എയർവേസും വിമാന നിർമാണ കമ്പനി എയർബസും തമ്മിൽ നിയമയുദ്ധം മുറുകുന്നു
Qatar

ഖത്തർ എയർവേസും വിമാന നിർമാണ കമ്പനി എയർബസും തമ്മിൽ നിയമയുദ്ധം മുറുകുന്നു

Web Desk
|
23 Jan 2022 3:56 PM GMT

എയർബസ് വിമാനത്തിന്റെ കേടുപാടുകൾ സംബന്ധിച്ച വീഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് പുറത്തുവിട്ടു

ഖത്തർ എയർവേസും ബ്രിട്ടീഷ് വിമാന നിർമാണ കമ്പനിയായ എയർബസും തമ്മിലുള്ള നിയമയുദ്ധം മുറുകുന്നു. ഖത്തർ എയർവേസുമായുള്ള 600 കോടി ഡോളറിന്റെ കരാർ എയർ ബസ് റദ്ദാക്കിയിരിക്കുകയാണ്. എയർബസ് വിമാനത്തിന്റെ കേടുപാടുകൾ സംബന്ധിച്ച വീഡിയോ കഴിഞ്ഞ ദിവസം ഖത്തർ എയർവേസ് പുറത്തുവിട്ടിട്ടുമുണ്ട്.

എയർബസ് എ 350 വിമാനത്തിന്റെ പുറം പാളിയിലെ തകരാറ് സംബന്ധിച്ചുള്ള തർക്കമാണ് നിയമയുദ്ധത്തിന്റെ അടിസ്ഥാനം. എയർ ബസിൽ നിന്ന് വാങ്ങിയ 53 വിമാനങ്ങളിൽ 21 എണ്ണത്തിനും കേടുപാടുകൾ സംഭവിച്ചതായി ഖത്തർ എയർവേസ് പറയുന്നു. എന്നാൽ ഖത്തർ എയർവേസിന്റെ പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് എയർബസിന്റെ വാദം. 2017 ൽ ഒപ്പുവെച്ച 635 കോടിയുടെ കരാറിൽ നിന്ന് നിയമപോരാട്ടം നിലനിൽക്കെയാണ് എയർബസ് പിൻവാങ്ങിയത്. 618മില്യൺ ഡോളറും ഒപ്പം തകരാറ് സംഭവിച്ച ദിവസം മുതൽ ഓരോദിവസത്തേക്കും നാലു മില്യൺ ഡോളറും വെച്ച് നഷ്ടപരിഹാരം വേണമെന്നാണ് ഖത്തർ എയർവേസിന്റെ ആവശ്യം.

The legal battle between Qatar Airways and the British aircraft manufacturer Airbus is intensifying.

Similar Posts