ലുസൈൽ ട്രാം സർവീസിൽ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 55 ലക്ഷം കടന്നു
|2022 ജനുവരിയിലാണ് ട്രാം സർവീസ് തുടങ്ങിയത്
ദോഹ: ഖത്തറിലെ പുതിയ നഗരമായ ലുസൈലിലേക്കുള്ള ട്രാം സർവീസ് ഇതുവരെ ഉപയോഗപ്പെടുത്തിയത് 55 ലക്ഷത്തിലേറെ പേർ. 2022 ജനുവരിയിലാണ് ട്രാം സർവീസ് തുടങ്ങിയത്.2022 ലെ ലോകകപ്പ്, ഈ വർഷം നടന്ന ഏഷ്യൻ കപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്ക് എത്തിയ ആരാധകർക്ക് ലുസൈലിലേക്കുള്ള പ്രധാന യാത്ര മാർഗങ്ങളിലൊന്നായിരുന്നു ട്രാം.
ലുസൈൽ ബൊലേവാദിൽ നടന്ന ഹയാ ഏഷ്യ പോലുള്ള ആഘോഷ പരിപാടികൾക്ക് സന്ദർശകരും സ്വദേശികളുമെല്ലാം പ്രധാനമായും ആശ്രയിച്ചതും മെട്രോ, ട്രാം സേവനങ്ങളായിരുന്നു.കഴിഞ്ഞ വാരം ട്രാം സേവനം കൂടുതൽ വിപുലമാക്കി കൊണ്ട് പിങ്ക് ലൈനിൽ കൂടി സർവീസ് തുടങ്ങിയിരുന്നു.
കൂടാതെ ഓറഞ്ച് ലൈനിലെ സ്റ്റേഷനുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ട്. ഇത് ലുസൈലിലേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടും. ഇതോടൊപ്പം ലുസൈലിൽ താമസിക്കുന്നവരുട യാത്ര അനായാസമാക്കാനും ട്രാം സർവീസിന്റെ വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.