Qatar
Qatar
രാജ്യത്തെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ആർ.എസ്.എസ് ശ്രമമാണ് ജനസംഖ്യാ വിവാദമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
|7 Oct 2022 6:04 AM GMT
രാജ്യത്തെ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ജനസംഖ്യാ വിവാദത്തിലൂടെ ആർ.എസ്.എസ് നടത്തുന്നതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ആർ.എസ്.എസ് പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദോഹയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.