Qatar
Qatar
ഖത്തര്‍ പ്രധാനമന്ത്രി ഇറാന് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
|22 Sep 2023 9:44 PM GMT
ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് ആമിര്‍ അബ്ദുല്ലഹിയാനുമായി കൂടിക്കാഴ്ച നടത്തി.
യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ചയായി.
തടവുകാരെ കൈമാറുന്നതില്‍ അമേരിക്കയുമായുണ്ടാക്കിയ കരാറിന് മധ്യസ്ഥത വഹിച്ചതില്‍ ഇറാന് വിദേശകാര്യ മന്ത്രി ഖത്തറിന് നന്ദി അറിയിച്ചു.