ഖത്തര്‍ ചാരിറ്റിയുടെ സ്പോക്കണ് അറബിക് പരിശീലനം ശ്രദ്ധേയമാകുന്നു
|ആതുരസേവന രംഗത്തുള്ളവര്‍ക്കായി ഖത്തര്‍ ചാരിറ്റി നടത്തുന്ന ഹ്രസ്വകാല സ്പോക്കണ് അറബിക് പരിശീലനം ശ്രദ്ധേയമാകുന്നു. നസിം ഹെല്‍ത്ത് കെയറിലെ ജീവനക്കാര്‍ക്കാണ് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കോഴ്സ് നടത്തുന്നത്.
അറബ് വംശജരായ രോഗികളോട് ഇടപഴുകുന്നതിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അറബിഭാഷയില്‍ പ്രാവീണ്യം നല്കാന് ലക്ഷ്യമിട്ടാണ് പരിശീലനം നല്‍കുന്നത്.
ആശുപത്രിയിലെത്തുന്ന രോഗിയുമായും ബന്ധുക്കളുമായും റിസ്പ്ഷനിസ്റ്റ് മുതല്‍ ഡോക്ടര്‍മാര്‍ വരെ അറബിയില്‍ തന്നെ ആശയവിനിമയം നടത്തുന്നത് സാധ്യമാക്കുകയാണ് ലക്ഷ്യം. നസിം ഹെല്‍ത്ത് കെയറിലെ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഒഫീസ് ജീവനക്കാര്‍ തുടങ്ങിയവരെല്ലാം പരിശീലനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഹബീബ് റഹ്മാന് കിഴിശ്ശേരി-എഫ്.സി.സി ഡയരക്ടര്‍, ഡോ. അബ്ദുല്വാസിയ ധര്‍മഗിരി, നൈജീരിയയില്‍ നിന്നുള്ള ശറഫ് നജീം എന്നിവരാണ് സ്പോക്കണ് അറബിക് കോഴ്സില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നത്.