ഗൾഫ് ടൂറിസം മേഖലയിൽ ഒന്നാകെ ഉണർവ്വുണ്ടാക്കി ലോകകപ്പ് ഫുട്ബോൾ
|ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിലെല്ലാം നൂറുശതമാനം ബുക്കിങ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ
ലോകകപ്പ് ഫുട്ബോൾ ഗൾഫ് മേഖലയിലെ ടൂറിസം മേഖലയിൽ ഒന്നാകെ ഉണർവ്വുണ്ടാക്കിയതായി കണക്കുകൾ. ഗൾഫ് രാജ്യങ്ങളിലെ ഹോട്ടലുകളിലെല്ലാം നൂറുശതമാനം ബുക്കിങ് ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
ലോകകപ്പിന്റെ ആവേശം ഖത്തറിൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെല്ലാം അലയടിക്കുകയാണ്. മിക്ക രാജ്യങ്ങളിലെയും ഹോട്ടലുകളിൽ വലിയ രീതിയിലുള്ള ബുക്കിങ്ങാണ് നടക്കുന്നത്. ലോകകപ്പിന്റെ ഫാൻഡ് ഐഡിയായ ഹയ്യാ കാർഡ് മിക്ക രാജ്യങ്ങളിലേക്കുമുള്ള എൻട്രി പെർമിറ്റ് കൂടിയായതോടെയാണ് ടൂറിസം മേഖലയ്ക്ക് കരുത്തായത്. സൗദി, യു.എ.ഇ, ഒമാൻ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം ഹയ്യാ കാർഡുള്ളവർക്ക് രണ്ടുമുതൽ മൂന്ന് മാസം വരെ മൾട്ടിപ്പിൾ എൻട്രി അനുവദിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഖത്തർ എയർവേയ്സടക്കമുള്ള വിമാനക്കമ്പനികൾ മത്സരദിനങ്ങളിൽ ഷട്ടിൽ സർവീസും നടത്തുന്നുണ്ട്. ലോകകപ്പിനെത്തുന്ന ആരാധകർക്ക് മേഖല മുഴുവൻ സന്ദർശിക്കാനുള്ള സുവർണാവസരം കൂടിയാണ് ഇതുവഴി കൈവന്നിരിക്കുന്നത്.