Qatar
ചൈനയില്‍ നിന്നും വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം; യാത്രാ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍
Qatar

'ചൈനയില്‍ നിന്നും വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം'; യാത്രാ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍

Web Desk
|
2 Jan 2023 6:35 PM GMT

ചൈനയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും സന്ദര്‍ശകരും കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കണം

ദോഹ: യാത്രാ നയത്തില്‍ മാറ്റം വരുത്തി ഖത്തര്‍. ചൈനയില്‍ നിന്നും വരുന്നവര്‍ കോവിഡ് നെഗറ്റീവ് റിസള്‍ട്ട് ഹാജരാക്കണമെന്ന നിബന്ധന നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പുതിയ മാനദണ്ഡം കൊണ്ടുവന്നത്.

പുതിയ നിബന്ധന പ്രകാരം ചൈനയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും സന്ദര്‍ശകരും കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കണം. യാത്രക്ക് 48 മണിക്കൂറിന് ഇടയില്‍ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. ഇക്കാര്യത്തില്‍ വാക്സിനേഷന്‍ സ്റ്റാറ്റസ് ബാധകമല്ല. നാളെ വൈകിട്ട് മുതലുള്ള യാത്രക്കാര്‍ പുതിയ നിര്‍ദേശം പാലിക്കണം. നിലവില്‍ പുറത്തുനിന്നും വരുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ഇല്ല. ഖത്തറിലെത്തിയ ശേഷം ആന്‍റിജന്‍ പരിശോധനയും നടത്തേണ്ടതില്ല. അതേ സമയം ഖത്തറിലെത്തി രോഗം സ്ഥിരീകരിച്ചാല്‍ ഐസൊലേഷനില്‍ പോകണം.

Similar Posts