ഇസ്മാഈൽ ഹനിയ്യക്ക് ആയിരങ്ങളുടെ യാത്രാമൊഴി
|ഖത്തറിലെ ലുസൈലിലാണ് ഹനിയ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത്
ദോഹ: ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഖത്തറിലെ ലുസൈലിലാണ് ഹനിയ്യക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഖത്തറിലെ ഏറ്റവും വലിയ പള്ളിയായ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൽ ആയിരങ്ങളാണ് ഫലസ്തീൻ വിമോചനപോരാളിയെ അന്ത്യയാത്രയാക്കാൻ എത്തിയത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ആല്‍ഥാനി, മറ്റു മന്ത്രിമാർ, തുർക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാൻ, മലേഷ്യന്‍ ആഭ്യന്തര സഹമന്ത്രി ഷംസുല്‍ അന്‍വാര്‍, ഹമാസ് മുൻ തലവൻ ഖാലിദ് മിശ്അൽ തുടങ്ങിയവർ മയ്യിത്ത് നിസ്‌കാരത്തിൽ പങ്കെടുത്തു.
ബുധനാഴ്ച പുലർച്ചെ ഇറാനിൽ വെച്ച് കൊല്ലപ്പെട്ട ഹനിയ്യയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെയാണ് ഖത്തർ തലസ്ഥാനമായ ദോഹയിലെത്തിച്ചത്. ഇറാനിൽ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം.
Summary: Funeral prayers for assassinated Hamas leader Ismail Haniyeh held in Qatar