ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റ് എല്ലാവര്ക്കും ലഭ്യമായിത്തുടങ്ങി
|ആദ്യ ഘട്ടത്തില്‍ വിസ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിച്ചിരുന്നത്
ദോഹ: ഖത്തറില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനെന്റല് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റ് എല്ലാവര്ക്കും ലഭ്യമായിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ വിസ കാര്‍ഡുള്ളവര്‍ക്ക് മാത്രമാണ് ടിക്കറ്റ് ലഭിച്ചിരുന്നത്. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോള്‍ കലാശപ്പോര് നടക്കുന്നത്.
യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കളിക്കുന്നതിനാല്‍ ആവേശത്തോടെയാണ് മേഖലയിലെ ഫുട്ബോള്‍ ആരാധകര്‍ മത്സരത്തിനായി കാത്തിരിക്കുന്നത്. വിനീഷ്യന്‍ ജൂനിയറും എംബാപ്പെയും അടക്കമുള്ളവരുടെ സാന്നിധ്യം ആവേശം ഇരട്ടിപ്പിക്കും. വിസ കാര്‍ഡുള്ളവര്‍ക്ക് നേരത്തെ മുതല്‍ ടിക്കറ്റ് ലഭ്യമായിരുന്നു. ഫിഫ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴിഇപ്പോള്‍ എല്ലാവര്ക്കും ടിക്കറ്റെടുക്കാം.
ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന് 200 റിയാല്‍ മുതലാണ് നിരക്ക്, കാറ്റഗറി 2 ടിക്കറ്റിന് 600 റിയാലും കാറ്റഗറി 3യ്ക്ക് 1000 റിയാലും നല്‍കണം. 974 സ്റ്റേഡിയത്തില്‍ ഡിസംബര്‍ 11നും 14നും നടക്കുന്ന അമേരിക്കന്‍ ഡെര്‍ബി, ചലഞ്ചര്‍ കപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളും ഇപ്പോള്‍ ലഭ്യമാണ്. 40 റിയാല്‍, 70 റിയാല്‍, 150 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് . ഒരാള്‍ക്ക് പരമാവധി ആറ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യാനാവുക