Qatar
ഐക്യത്തിനെതിരായ ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്: ഉപരാഷ്ട്രപതി
Qatar

ഐക്യത്തിനെതിരായ ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്: ഉപരാഷ്ട്രപതി

Web Desk
|
7 Jun 2022 2:57 PM GMT

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.

ദോഹ: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. ഐക്യത്തിനെതിരായ ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ദോഹയിൽ ഇന്ത്യൻ സമൂഹം നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

വിവിധ സാംസ്‌കാരിക പരിപാടികളോടെയാണ് ദോഹയിലെ ഇന്ത്യൻ സമൂഹം ഉപരാഷ്ട്രപതിയെ സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ അദ്ദേഹം സന്ദർശനം പൂർത്തിയാക്കി ഇന്ന് ഇന്ത്യയിലേക്ക് മടങ്ങി. ഖത്തർ പ്രധാനമന്ത്രി, പിതാവ് അമീർ, ശൂറ കൌൺസിൽ സ്പീക്കർ തുടങ്ങിയവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Tags :
Similar Posts