Qatar
വിന്റർ ക്യാമ്പിങ് സീസൺ;സീലൈനിൽ   മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കും
Qatar

വിന്റർ ക്യാമ്പിങ് സീസൺ;സീലൈനിൽ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനമാരംഭിക്കും

Web Desk
|
29 Dec 2022 2:21 AM GMT

വിനോദ സഞ്ചാരമേഖലയ്ക്ക് എന്നും വലിയ പിന്തുണ നൽകുന്ന ഖത്തറിൽ, വിന്റർ ക്യാമ്പിങ് സീസണിന്റെ ഭാഗമായി സീലൈനിൽ മെഡിക്കൽ ക്ലിനിക്ക് പ്രവർത്തനം തുടങ്ങുന്നു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ(എച്ച്.എം.സി) 2022-2023 ക്യാമ്പിങ് സീസണിനായി പ്രത്യേക ക്ലിനിക്ക് നടത്തുക.

ക്യാമ്പിങ്ങിനെത്തുന്നവരുടെ സുരക്ഷയ്ക്കും സഹായത്തിനുമായി ആരംഭിക്കുന്ന ക്ലിനിക്ക് ഇന്ന് മുതലാണ് പ്രവർത്തിച്ചു തുടങ്ങുക. സീലൈനിലും അൽ ഖോറിലും ക്യാമ്പ് ചെയ്യുന്നവർക്ക് വൈദ്യ സഹായം ഉറപ്പാക്കുന്നതിന് 13 വർഷമായി ഇത്തരത്തിൽ സ്‌പെഷ്യൽ ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. ക്യാമ്പിങ്ങിന് വരുന്നവർ സുരക്ഷാ നിർദേശങ്ങളെല്ലാം കർഷനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ക്യാമ്പിങ് സീസണിലുടനീളം വ്യാഴാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3 മണി മുതൽ ശനിയാഴ്ചകളിൽ വൈകുന്നേരം 5 മണി വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

ക്ലിനിക്കിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിൽ സീലൈൻ ബീച്ചിനോട് ചേർന്നുള്ള പ്രധാന റോഡിലാണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. സീസൺ മുഴുവനും മേഖലയിലെ എല്ലാ ക്യാമ്പർമാർക്കും ക്ലിനിക്ക് മെഡിക്കൽ, ആംബുലൻസ് സേവനങ്ങൾ ലഭ്യമാകും.

Similar Posts