ലോകകപ്പ് ലോഗോ പതിച്ച നമ്പര്‍ പ്ലേറ്റുകള്‍ ലേലത്തിന്: ആവേശകരമായ പ്രതികരണം
|ലേലത്തിന് വെച്ച 50 നമ്പറുകളില്‍ ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം റിയാലാണ്
ദോഹ: ലോകകപ്പ് ഫുട്ബോളിന്റെ ലോഗോ പതിച്ച നമ്പര്‍ പ്ലേറ്റുകള്‍ക്ക് വേണ്ടിയുള്ള ലേലത്തിന് ആവേശകരമായ പ്രതികരണം. 50 നമ്പറുകളാണ് ലേലത്തില്‍ നല്‍കുന്നത്. ഫാന്‍സി നമ്പറുകള്‍ക്ക് മത്സരം കൂടിയതോടെ 1.8 മില്യണ്‍ റിയാല്‍ വരെയാണ് ഒരു നമ്പര്‍ പ്ലേറ്റിന് ലഭിച്ചത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓണ്‍ലൈന്‍ വഴിയാണ് ലേലം സംഘടിപ്പിച്ചത്.
മെട്രാഷ് 2 ആപ്ലിക്കേഷനില്‍ നിന്നും ലഭ്യമാകുന്ന കണക്ക് പ്രകാരം 811118 എന്ന വാഹന നമ്പറിനാണ് കൂടുതല്‍ തുക ലഭിച്ചത്. 1.8 മില്യണ്‍ റിയാല്‍, അതായത് ഏതാണ്ട് 3.80 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ, 666662 എന്ന നമ്പര്‍ 1.7 മില്യണ്‍ റിയാല്‍ നല്‍കിയാണ് സ്വന്തമാക്കിയത്. ലേലത്തിന് വെച്ച 50 നമ്പറുകളില്‍ ഏറ്റവും കുറഞ്ഞ തുക 2 ലക്ഷം റിയാലാണ്. അതായത് 42 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. നമ്പറുകള്‍ ലഭിച്ചവര്‍ നാല് ദിവസത്തിനകം ട്രാഫിക് വിഭാഗത്തില്‍ ബന്ധപ്പെടണം.
World Cup logo number plates up for auction: Exciting response