Qatar
നമ്പര്‍ പ്ലേറ്റുകളിലെ ലോകകപ്പ് ലോഗോ;  മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം
Qatar

നമ്പര്‍ പ്ലേറ്റുകളിലെ ലോകകപ്പ് ലോഗോ; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Web Desk
|
27 Jun 2022 5:27 AM GMT

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പതിച്ചവര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃതമായി ലോഗോ പതിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ലോകകപ്പ് ലോഗോ പതിച്ച സ്‌പെഷ്യല്‍ നമ്പര്‍ പ്ലേറ്റുകള്‍ കഴിഞ്ഞ മാസം ജനറല്‍ ഡയjക്ടറേറ്റ് ഓഫ് ട്രാഫിക് ലേലത്തിന് വെച്ചിരുന്നു.

42 ലക്ഷം മുതല്‍ 3.80 കോടി രൂപ വരെ മോഹവില നല്‍കിയാണ് ലേലത്തിന് വെച്ച 50 നമ്പരുകളും ആരാധകര്‍ സ്വന്തമാക്കിയത്. എന്നാല്‍ ഈ നമ്പരുകളിലല്ലാതെ പഴയ വാഹനങ്ങളിലും പലരും ലോകകപ്പ് ലോഗോ പതിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ മുന്നറിയിപ്പ്. നിയമം ലംഘിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Similar Posts