Qatar
ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും   ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം ഈ മാസം
Qatar

ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം ഈ മാസം

Web Desk
|
30 Nov 2023 9:27 PM GMT

ലോകനേതാക്കളും നയതന്ത്ര വിദഗ്ധരും ഒരേ വേദിയിലെത്തുന്ന ദോഹ ഫോറം ഈ മാസം നടക്കും. ഡിസംബര്‍ 10, 11 തീയതികളില്‍ ഷെറാട്ടണ്‍ ഹോട്ടലിലാണ് 21ാമത് എഡിഷന്‍ നടക്കുന്നത്.

സാമ്പത്തികം, കാലാവസ്ഥ, ഭക്ഷ്യ സുരക്ഷ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ദോഹ ഫോറത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.

Similar Posts