ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ അഞ്ച് ദിവസം കൂടി അപേക്ഷിക്കാം
|മെയ് മാസം മധ്യത്തോടെയാണ് ഫിഫ വളണ്ടിയർ പ്രോഗ്രാമിന് തുടക്കമായത്. ഇതുവരെ 170 രാജ്യങ്ങളിൽ നിന്നുള്ളവർ അഭിമുഖങ്ങളിൽ പങ്കെടുത്തു, ലോകകപ്പിന് 100 ദിവസ കൗണ്ട്ഡൗൺ തുടങ്ങുന്ന ആഗസ്റ്റ് 13 വരെയാണ് വളണ്ടിയർമാർക്കുള്ള അഭിമുഖം നടക്കുന്നത്, ജൂലൈ 31 ഓടെ രജിസ്ട്രേഷൻ പൂർത്തിയാകും.
ദോഹ: ഖത്തർ ലോകകപ്പിന്റെ വളണ്ടിയറാകാൻ അഞ്ച് ദിവസം കൂടി അപേക്ഷിക്കാം. ജൂലൈ 31 ആണ് അവസാന തിയ്യതി. ആഗസ്റ്റ് 13 വരെ വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങൾ നടക്കും, ആകെ 20,000 വളണ്ടിയർമാരെയാണ് ഖത്തർ നിയമിക്കുന്നത്.
മെയ് മാസം മധ്യത്തോടെയാണ് ഫിഫ വളണ്ടിയർ പ്രോഗ്രാമിന് തുടക്കമായത്. ഇതുവരെ 170 രാജ്യങ്ങളിൽ നിന്നുള്ളവർ അഭിമുഖങ്ങളിൽ പങ്കെടുത്തു, ലോകകപ്പിന് 100 ദിവസ കൗണ്ട്ഡൗൺ തുടങ്ങുന്ന ആഗസ്റ്റ് 13 വരെയാണ് വളണ്ടിയർമാർക്കുള്ള അഭിമുഖം നടക്കുന്നത്, ജൂലൈ 31 ഓടെ രജിസ്ട്രേഷൻ പൂർത്തിയാകും. ഫിഫവെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന് 20,000 വളണ്ടിയർമാരുടെ സേവനമാണ് ആവശ്യമായുള്ളത്. സ്റ്റേഡിയങ്ങളും, പരിശീലന വേദികളും, വിമാനത്താവളങ്ങളും ഫാൻ സോണും ഉൾപ്പെടെ 45ഓളം മേഖലകളിലാണ് വളണ്ടിയർമാരെ നിയോഗിക്കുന്നത്.
2022 ഒക്ടോബർ ഒന്നിന് 18 വയസ്സ് തികയുന്ന ആർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്, അറബി സംസാരിക്കാൻ കഴിയണം, വളണ്ടിയർഷിപ്പിൽ മുൻ പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം. അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കു ശേഷം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഡിഡാസ് യൂണിഫോം, ജോലി സമയങ്ങളിൽ ഭക്ഷണം, പൊതുഗതാഗത സംവിധാനങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭ്യമാവും. ഏറ്റവും ചുരുങ്ങിയ 10 ദിവസങ്ങളിലെങ്കിലും ജോലി ചെയ്യാൻ സന്നദ്ധതയുള്ളവരാണ് അപേക്ഷിക്കേണ്ടത്.