Qatar
മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ  മരിച്ചു
Qatar

മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ മരിച്ചു

ഫൈസൽ ഹംസ
|
1 March 2022 6:23 PM GMT

ദോഹ: ഹൃദയാഘാത്തെ തുടർന്ന്​ മലപ്പുറം സ്വദേശിയായ യുവാവ്​ ഖത്തറിൽ നിര്യാതനായി. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ധിക്കിന്‍റെ മകന്‍ അഷ്‌റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സഫിയയാണ് മാതാവ്. സഹോദരിമാർ: റിനു ഷെബ്രി, മിന്നു. പിതാവ്​ സിദ്ദീഖും ഖത്തറിൽ ജോലി ചെയ്യു​കയാണ്​. കെ.എം.സി.സി അൽ ഇഹ്​സാൻ മയ്യിത്ത്​ പരിപാലന സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് രാത്രിയോടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. . നാളെ രാവിലെ തിരൂർ പുറത്തൂർ ജുമാമസ്​ജിദിലാണ്​ ഖബറടക്കം.

Similar Posts