Gulf
ദുബൈയിലേക്ക് വരാൻ പുതിയ നിയന്ത്രണങ്ങൾ; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം
Gulf

ദുബൈയിലേക്ക് വരാൻ പുതിയ നിയന്ത്രണങ്ങൾ; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം

ഷിനോജ് ശംസുദ്ദീന്‍
|
19 Jun 2021 2:50 PM GMT

ജൂൺ 23 മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. യാത്രാവിലക്ക് പിൻവലിക്കുന്നതിന് മുന്നോടിയെന്ന് സൂചന. എന്നാൽ. വിലക്ക് പിൻവലിച്ചതായി പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വരാൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജൂൺ 23 മുതലാണ് പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരിക. യു എ ഇ അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച റെസിഡന്റ് വിസക്കാർക്ക് ദുബൈയിലേക്ക് വരാം. 48 മണിക്കൂർ മുമ്പ് എടുത്ത പി സി ആർ പരിശോധനയുടെ സർട്ടിഫിക്കറ്റ് വേണം. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാൽ വിമാനത്താവളത്തിൽ വീണ്ടും പി സി ആർ പരിശോധന നടത്തണം. ഇതിന്റെ ഫലം വരുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റയിനിൽ കഴിയണം. ഇന്ത്യക്കാർക്ക് നിലവിലുള്ള യാത്രാവിലക്ക് പിൻവലിക്കുന്നതിന് മുന്നോടിയായാണ് പുതിയ മാനദണ്ഡങ്ങൾ എന്നാണ് സൂചന. റസിഡണ്ട് വിസയിൽ ഇന്ത്യയിൽ നിന്നും എത്തുന്നവർക്കുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

പുതിയ നിയന്ത്രണങ്ങൾ ഇവയാണ്.

  • യു എ ഇയിൽ താമസവിസയുള്ള യാത്രക്കാർ യു എ ഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം
  • 48 മണിക്കൂറിനുള്ളിലെ പി സി ആർ ഫലം കൈവശം വേണം
  • പി സി ആർ ഫലത്തിൽ QR കോഡ് നിർബന്ധം
  • വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റാപ്പിഡ് പി സി ആർ ടെസ്റ്റ് നടത്തണം
  • ദുബൈ വിമാനത്താവളത്തിൽ ഇറങ്ങിയാൽ പി സി ആർ പരിശോധനക്ക് വിധേയമാകണം
  • പി സി ആർ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയിൽ ഇൻസ്റ്റിറ്റ്യൂഷൺ ക്വാന്റയിൻ നിർബന്ധം. 24 മണിക്കൂറിനകം ഫലം വരും.
  • ഇളവ് യു എ ഇ സ്വദേശികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും മാത്രം.
  • ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം.
  • ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിക്കുന്നതിന് മുന്നോടിയായിരിക്കും പുതിയ നിയന്ത്രണങ്ങളെന്ന് സൂചന.
Similar Posts