സി.ബി.എസ്.ഇ പരീക്ഷ: യാമ്പുവിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇത്തവണയും നൂറുശതമാനം വിജയം
|യാമ്പുവിൽ മൂന്ന് ഇന്ത്യൻ സ്‌കൂളുകളാണ് നിലവിലുള്ളത്
റിയാദ്: സി.ബി.എസ്.ഇ 10, 12 ക്ലാസ്സുകളിലെ പരീക്ഷകളിൽ യാമ്പുവിലെ ഇന്ത്യൻ സ്‌കൂളുകളിൽ ഇത്തവണയും നൂറുശതമാനം വിജയം. യാമ്പുവിൽ റദുവ, അൽ മനാർ, കെൻസ് എന്നീ മൂന്ന് സ്വകാര്യ ഇന്ത്യൻ സ്‌കൂളുകളാണ് നിലവിലുള്ളത്.
റദുവ ഇന്റർനാഷണൽ സ്‌കൂളിലെ അഫ്ഷീൻ ബീഗം പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 95.8% മാർക്ക് നേടി യാമ്പുവിൽ നിന്നുള്ള മികച്ച വിദ്യാർഥിയായി. പത്താം ക്ലാസ് പരീക്ഷയിൽ റദുവ സ്‌കൂളിലെ തന്നെ അസ്ഫിയ അഷ്ഫാഖ് 93.6% മാർക്ക് നേടി ഒന്നാം സ്ഥാനത്തെത്തി. സൈഫ് ശൈഖ്, സൈദ് ജാവേദ് എന്നീ കുട്ടികളാണ് രണ്ടാം സ്ഥാനക്കാർ.
അൽ മനാർ ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് ദിയ പ്രശാന്ത് ദാകെ, അൻജലിൻ പ്ലാമുട്ടിൽ അജി എന്നീ കുട്ടികളാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ നേടിയത്. കെൻസ് ഇന്റർനാഷണൽ സ്‌കൂളിൽ നിന്ന് ഹസീബുല്ല റിയാസ് അൻസാരി ഒന്നാം സ്ഥാനം നേടി.
100 ഓളം കുട്ടികളാണ് ഇത്തവണയും പൊതു പരീക്ഷക്ക് യാമ്പുവിൽ നിന്ന് തയ്യാറെടുത്തിരുന്നത്. സ്‌കൂൾ പ്രിൻസിപ്പൾമാരും മാനേജ്‌മെന്റും വിജയികളായ കുട്ടികളെ അനുമോദിച്ചു.