Saudi Arabia
ജിദ്ദയിലെ ചേരികളില്‍നിന്ന് അജ്ഞാതരായ 10,000 പേരെ അറസ്റ്റ് ചെയ്തു
Saudi Arabia

ജിദ്ദയിലെ ചേരികളില്‍നിന്ന് അജ്ഞാതരായ 10,000 പേരെ അറസ്റ്റ് ചെയ്തു

Web Desk
|
16 Feb 2022 1:16 PM GMT

ചേരികള്‍ ഒഴിപ്പിച്ചതോടെ കുറ്റകൃത്യങ്ങള്‍ 12% കുറഞ്ഞു

ജിദ്ദയിലെ ചേരികളില്‍നിന്ന് അജ്ഞാതരായ 10,000 പേരെ അറസ്റ്റ് ചെയ്തതായി മക്ക പോലീസ് മേധാവി മേജര്‍ ജനറല്‍ സാലിഹ് അല്‍ ജാബ്രി അറിയിച്ചു.

താമസ, ജോലി നിയമങ്ങള്‍ ഘിക്കുന്നവരോടെല്ലാം തങ്ങളുടെ രേഖകള്‍ എത്രയും പെട്ടെന്ന് ശരിയാക്കി രാജ്യത്ത് തുടരണമെന്ന് അല്‍ ജാബ്രി ഉണര്‍ത്തി. എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വകവെച്ചുകൊടുക്കാനും രാജ്യം സന്നദ്ധമാണെന്നും ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേരികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചതിന് ശേഷം ഗവര്‍ണറേറ്റിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 12% ത്തോളം കുറഞ്ഞിട്ടുണ്ട്. പൂര്‍ണ്ണമായും ചേരികള്‍ നീക്കം ചെയ്യുന്നതോടെ ഈ കണക്ക് 20% ആയി ഉയരുമെന്നും അല്‍ ജാബ്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചേരികള്‍ നീക്കം ചെയ്തതിന് ശേഷം തങ്ങളുടെ താവളങ്ങള്‍ മറ്റ് ഇടങ്ങളിലേക്ക് മാറ്റാന്‍ ആലോചിക്കുന്ന കുറ്റവാളികള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കി. നീക്കം ചെയ്ത ചേരികളില്‍നിന്ന് പുറത്താക്കപ്പെടുന്ന എല്ലാവരും തങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് പോലീസ് അറിയിച്ചത്.

Similar Posts