Saudi Arabia
സര്‍ക്കാര്‍ വെബ്‌സൈറ്റിന് സമാനമായി  വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 വിദേശികള്‍ പിടിയില്‍
Saudi Arabia

സര്‍ക്കാര്‍ വെബ്‌സൈറ്റിന് സമാനമായി വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 വിദേശികള്‍ പിടിയില്‍

ഹാസിഫ് നീലഗിരി
|
19 Jun 2022 6:53 AM GMT

റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ ലിങ്കുകള്‍ക്ക് സമാനമായ വ്യാജ ലിങ്കുകള്‍ നിര്‍മിച്ച 12 യെമന്‍ പൗരന്മാരെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ ലിങ്കുകളുപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതികളില്‍ 6 പേര്‍ അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും 6 പേര്‍ ഇഖാമ നിയമം ലംഘിച്ചവരുമാണ്. ഇവര്‍ ഉപഭോക്താക്കളില്‍നിന്ന് പണം തട്ടി രാജ്യത്തിന് പുറത്തെത്തിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളില്‍നിന്ന് 33 മൊബൈല്‍ ഫോണുകളും 15,616 റിയാലും പിടിച്ചെടുത്തു. കൂടുതല്‍ നിയമനടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Similar Posts