Saudi Arabia
സൗദിയില്‍ വാഹനപകടം; ഉംറ നിര്‍വ്വഹിച്ചു മടങ്ങിയ സംഘമടക്കം 13 പേര്‍ മരിച്ചു
Saudi Arabia

സൗദിയില്‍ വാഹനപകടം; ഉംറ നിര്‍വ്വഹിച്ചു മടങ്ങിയ സംഘമടക്കം 13 പേര്‍ മരിച്ചു

Web Desk
|
8 Jan 2024 6:20 PM GMT

റിയാദ് മുസാഹ്മിയയില്‍ വെച്ചാണ് അപകടം.

ദമാം: സൗദിയില്‍ ഉംറ നിര്‍വ്വഹിച്ചു മടങ്ങിയ സംഘത്തിന്റെ വാഹനമുൾപ്പടെ അപകടത്തില്‍ പെട്ട് പതിമൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ചു പേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. മൂന്ന് കാറുകളും ഡയന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.റിയാദ് മുസാഹ്മിയയില്‍ വെച്ചാണ് അപകടം.

റിയാദില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ മുസാഹ്മിയയില്‍ വെച്ചാണ് ദാരുണ അപകടമുണ്ടായത്.മൂന്ന് കാറുകള്‍ എതിര്‍ ദിശയില്‍ വന്ന ഡയന ലോറിയില്‍ ഇടിച്ചാണ് അപകടം. ഒരു കുടുംബത്തിലെ അഞ്ചു പേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. റിയാദ് കിംഗ് ഫഹദ് സിറ്റിയിലെ ഓങ്കോളജി ഡോക്ടറായ ജാഹിം അല്‍ശബ്ഹിയും കുടുംബാംഗങ്ങളാണ് മരിച്ച ഒരേ കുടുംബാംഗങ്ങള്‍.

മറ്റു രണ്ടു കാറുകളിലുണ്ടായിരുന്ന എട്ടു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പാകിസ്ഥാന്‍ സ്വദേശി ഓടിച്ചിരുന്ന ഡയനയാണ് കാറുകളില്‍ ഇടിച്ചത്.


Similar Posts