ഫോക്കസ് റിയാദ് ഡിവിഷന് പുതിയ നേതൃത്വം
|അബ്ദുൽ റഊഫ് പൈനാട്ട് പ്രവർത്തന റിപ്പോർട്ടും അഫ്‌സൽ എടത്താനാട്ടുകാര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു
റിയാദ്: ഫോക്കസ് ഇന്റർനാഷണൽ റിയാദ് ഡിവിഷൻ 2024-25 പ്രവർത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. ഷമീം വെള്ളാടത്ത് (ഡിവിഷൻ ഡയറക്ടർ), ഫൈറൂസ് വടകര (ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ), റിയാസ് പി വി(ഓപ്പറേഷൻ മാനേജർ), അബ്ദുൽ റഊഫ് പൈനാട്ട്(അഡ്മിൻ മാനേജർ), മുഹമ്മദ് ഷഹീർ പൊന്നാനി(ഫിനാൻസ് മാനേജർ), അമീൻ എടത്തൊടിക(എച്ച്.ആർ മാനേജർ), സിയാദ് മുഹമ്മദ് വിഎം (ഇവന്റ് മാനേജർ), ഫറാഷ് അഹ്‌മദ്(മാർക്കറ്റിംഗ് മാനേജർ), ഷമീൽ കക്കാട്(വെൽഫെയർ മാനേജർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
റീജ്യണൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഐ.എം.കെ അഹമ്മദ്, സഹൽ റഹ്‌മാൻ കോട്ടപ്പുറം എന്നിവരെ തെരഞ്ഞെടുത്തു. മറ്റു വകുപ്പുകളിലേക്കായി അഫ്‌സൽ എടത്തനാട്ടുകര(ക്യു.സി മാനേജർ), നൗഫൽ ആരുകാട്ടിൽ (ആർട്‌സ് & സ്പോർട്‌സ്), ഷാനിത്ത് കോഴിക്കോട് (മീഡിയ & ഐ ടി), യൂനുസ് പി ടി (കെയർ ഫോക്കസ്), അസീം ആലപ്പുഴ (ഇക്കോ ഫോക്കസ്), അബ്ദുൽ റഹ്‌മാൻ (എജ്യൂ ഫോക്കസ്), നവാസ് വടക്കയിൽ (ഹെൽത്ത്), മുഹമ്മദ് സജീബ് (മോറൽ) എന്നിവരെയും തെരഞ്ഞെടുത്തു.
ബത്ത സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അബ്ദുൽ റഊഫ് പൈനാട്ട് പ്രവർത്തന റിപ്പോർട്ടും അഫ്‌സൽ എടത്താനാട്ടുകാര സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സിറാജ് തയ്യിൽ, ഇക്ബാൽ കൊടക്കാട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. റിയാസ് പി.വി സ്വാഗതവും ഐ.എം.കെ അഹമ്മദ് നന്ദിയും പറഞ്ഞു.