Saudi Arabia
Saudi Arabia
വിമാനയാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ 5 വര്‍ഷം തടവും 5 ലക്ഷം റിയാല്‍ പിഴയും
|17 Jun 2022 2:36 PM GMT
വിമാന യാത്രക്കാരുടെയും വൈമാനിക ജീവനക്കാരുടെയും ലഗേജുകള്‍ മോഷ്ടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രൊസിക്യൂഷന്. ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും അഞ്ച് ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് അതോറിറ്റി വ്യക്തമാക്കി.
സിവില്‍ ഏവിയേഷന്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 154 അനുസരിച്ചാണ് വിമാനത്തിലെയോ വിമാനയാത്രക്കാരുടെയോ വസ്തുവകകള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നത്. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തില്‍ കൂടാത്ത തടവോ, 500,000 റിയാലില്‍ കൂടാത്ത പിഴയോ അല്ലെങ്കില്‍ രണ്ടും ഒരുമിച്ചോ ആണ്ശിക്ഷയായി അനുഭവിക്കേണ്ടിവരിക.