ട്രക്കുകളിൽ പുകലിച്ച 6300 പേർക്ക് പിഴ ചുമത്തി
|അഞ്ഞൂറ് മുതൽ ആയിരം റിയാൽ വരെയാണ് പിഴ
സൗദിയിൽ ട്രക്കിനുള്ളിൽ പുകവലിച്ച ആറായിരത്തിലേറെ ഡ്രൈവർമാർക്ക് പിഴ ചുമത്തി. പൊതുഗതഗാത അതോറിറ്റിയാണ് കണക്കുകൾ പുറത്ത് വിട്ടത്. പൊതു ഗതാഗത അതോറിറ്റി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നിയമ ലംഘനം നടത്തിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്രൈവിംഗിനിടെ ട്രക്കുകളിൽ പുകവലി നടത്തിയ സംഭവത്തിൽ കൃത്യം 6300 പേർക്കെതിരെ പിഴ ചുമത്തിയതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെയാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചത്. ഡ്രൈവിംഗിനിടെ ട്രക്കിനുള്ളിൽ ഡ്രൈവർ പുകവലിക്കുക, കൂടെയുള്ള യാത്രക്കാരെ പുകവലിക്കാൻ അനുവദിക്കുക തുടങ്ങിയ ലംഘനങ്ങളിലാണ് പിഴ.
സൗദിയിൽ ട്രാഫിക് ചട്ടങ്ങളനുസരിച്ച് സാധാരണ ട്രക്കുകളിൽ പുകവലിച്ചാൽ അഞ്ഞൂറ് റിയാലും അപകടകരമായ വസ്തുക്കൾ കൊണ്ട് പോകുന്ന ട്രക്കുകൾകുള്ളിൽ പുകവലിച്ചാൽ ആയിരം റിയാലുമാണ് പിഴ. നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി പിഴയൊടുക്കേണ്ടി വരും.