Saudi Arabia
A Day With Chachaji; Malarvadi Jubail section organized the Childrens Festival
Saudi Arabia

'ചാച്ചാജിയൊടൊത്ത് ഒരുദിനം'; മലർവാടി ജുബൈൽ ഘടകം ബാലോത്സവം സംഘടിപ്പിച്ചു

Web Desk
|
20 Nov 2023 8:00 PM GMT

മീഡിയാവൺ ലിറ്റിൽ സ്‌കോളർ വിജ്ഞാന പരീക്ഷക്കുള്ള രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു

ദമ്മാം: മലർവാടി സൗദി ജുബൈൽ ഘടകം ബാലോത്സവം സംഘടിപ്പിച്ചു. ചാച്ചാജിയൊടൊത്ത് ഒരു ദിനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. മീഡിയാവൺ ലിറ്റിൽ സ്‌കോളർ വിജ്ഞാന പരീക്ഷക്കുള്ള രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു.

ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബാലോത്സവം തനിമ ജുബൈൽ ഘടകം പ്രസിഡന്റ് നാസർ ഓച്ചിറ ഉൽഘാടനം ചെയ്തു. ചാച്ചാജിയൊടൊത്ത് ഓരു ദിനം എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. നാല് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മൽസരത്തിൽ നിരവധി പേർ പങ്കെടുത്തു.

പി.കെ നൗഷാദ്, ലുലു ജനറൽ മാനേജർ ആസിഫ്, ഖാലിദ്, ഫർഹാൻ, നായിഫ്, അധ്യപികമാരായ എൽന, സുഫൈറ, നീതു എന്നിവർ സംബന്ധിച്ചു. ജനുവരിയിൽ സംഘടിപ്പിക്കുന്ന മീഡിയാവൺ ലിറ്റിൽ സ്‌കോളർ വിജ്ഞാന പരീക്ഷക്കുള്ള രജിസ്ട്രേഷൻ കാമ്പയിനും സംഘടിപ്പിച്ചു. മൽസരത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ സമയം ഡിസംബർ ഇരുപത് വരെ ദീർഘിപ്പിച്ചതായി സംഘാടകർ അറിയിച്ചു. അബ്ദുൽ ഗഫൂർ മങ്കരത്തൊടി, ഫിദ നഫീസ, റഫീന നസീഫ്, കെ.പി മുനീർ, ഡോക്ടർ ജൗഷീദ്, നിയാസ് എന്നിവർ നേതൃത്വം നൽകി.

Similar Posts