Saudi Arabia
സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വൻ വർധന
Saudi Arabia

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവിൽ വൻ വർധന

Web Desk
|
3 Jun 2024 6:01 PM GMT

11.3 ബില്യൺ റിയാലാണ് ഏപ്രിൽ മാസത്തിൽ പ്രവാസികൾ നാട്ടിലേക്കയച്ചത്

റിയാദ്: സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വൻ വർധനവ്. 11.3 ബില്യൺ റിയാലാണ് ഏപ്രിൽ മാസത്തിൽ പ്രവാസികൾ നാട്ടിലേക്കയച്ചത്. കഴിഞ്ഞ രണ്ടുമാസമായി പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ 10.41 ബില്യൺ റിയാലാണ് പ്രവാസികൾ നാട്ടിലേക്കയച്ചത്.

ഫെബ്രുവരി മാസത്തിൽ 9.33 ബില്യൺ റിയാലും. മാർച്ചിൽ 11.96 ബില്യൺ റിയാലും, ഏപ്രിൽ മാസത്തിൽ 11.35 ബില്യൺ റിയാലും സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അയക്കുന്ന പണത്തിന്റെ അളവിൽ വൻ വർദ്ധനവാണിത് . സൗദി സെൻട്രൽ ബാങ്കിന്റെതാണ് കണക്കുകൾ. സ്വദേശികൾ മറ്റ് രാജ്യങ്ങളിലേക്കയക്കുന്ന പണത്തിന്റെ അളവും വർധിച്ചു .ഏപ്രിലിൽ മാസത്തെ കണക്കനുസരിച്ച് 26 ശതമാനമാണ് വർധനവ്.

Similar Posts