Saudi Arabia
സൗദിയില്‍ ഹൂതികളുടെ ആക്രമണ പരമ്പര,  അരാംകോ എണ്ണ ടാങ്കിന് തീപിടിച്ചു
Saudi Arabia

സൗദിയില്‍ ഹൂതികളുടെ ആക്രമണ പരമ്പര, അരാംകോ എണ്ണ ടാങ്കിന് തീപിടിച്ചു

Web Desk
|
21 March 2022 12:48 PM GMT

ജിദ്ദക്ക് നേരെയും തുടര്‍ച്ചായായ ആക്രമണം

സൗദിക്ക് നേരെ വീണ്ടും യെമനിലെ ഹൂതികളുടെ ആക്രമണം. ജിദ്ദ നഗരത്തെ ലക്ഷ്യം വെച്ചാണ് തുടര്‍ച്ചയായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിലെ എണ്ണ ടാങ്കിന് തീപിടിച്ചു.

ശനിയാഴ്ച രാത്രിയോടെയാണ് സൗദിയുടെ വിവിധ നഗരങ്ങളെ ലക്ഷ്യം വെച്ച് യെമനിലെ ഹൂത്തികള്‍ ആക്രമണം ശക്തമാക്കിയത്. ജിസാന്‍, യാമ്പു, ഖമീസ് മുശൈത്ത് തുടങ്ങിയ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആദ്യം ആക്രമണം നടത്തിയത്.

ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച ജിദ്ദക്ക് നേരയും ഒന്നിലധികം തവണ മിസൈല്‍ ആക്രമണമുണ്ടായി. ഞായറാഴ്ച വൈകുന്നേരം ജിദ്ദയിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ എണ്ണ ടാങ്കിന് തീപിടിച്ചു. എന്നാല്‍ അപകടത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും സഖ്യ സേന അറിയിച്ചു.

ശേഷം ഞായറാഴ് രാത്രിയോടെ ജിദ്ദക്ക് നേരെ വീണ്ടും മിസൈല്‍ ആക്രമണമുണ്ടായി. എന്നാല്‍ മിസൈല്‍ ആകാശത്തു വെച്ചു തന്നെ തകര്‍ത്തതായി സഖ്യസേന വ്യക്തമാക്കി. ജിദ്ദയിലെ ഷറഫിയ, റുവൈസ്, മര്‍വ, ബലദ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന്റേയും, സഖ്യസേനയുടെ പ്രതിരോധത്തിന്റെയും ദൃശ്യങ്ങള്‍ കാണുകയും ശബ്ദം കേള്‍ക്കുകയും ചെയ്തു. ആക്രമണങ്ങളില്‍ ആളപൊയങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തുടര്‍ച്ചായായ ആക്രമണങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായിട്ടുണ്ട്.

Similar Posts