സൗദിയിൽ എയർകാർഗോ രംഗത്തെ വളർച്ച ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിൻ
|ആമസോൺ, ആലിബാബ, ഡി.എച്ച്.എൽ തുടങ്ങിയ കമ്പനികളുമായി ചേർന്നാണ് കാമ്പയിൻ
സൗദി അറേബ്യ എയർകാർഗോ രംഗത്തെ വളർച്ച ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിന് തുടക്കം കുറിക്കുന്നു. ആഗോള ഓൺലൈൻ ഭീമൻമാരായ ആമസോൺ, ആലിബാബ ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുമായും ലോജിസ്റ്റിക്സ് കമ്പനിയായ ഡി.എച്ച്.എല്ലുമായും ചേർന്നാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ഒന്നര വർഷക്കാലം കാമ്പയിൻ നീണ്ട് നിൽക്കും. രാജ്യത്തേക്കുള്ള എയർ കാർഗോ വിതരണം വർധിപ്പിക്കുന്നതിനും കയറ്റുമതി ഉയർത്തുന്നതിനും ലക്ഷ്യമാക്കിയാണ് കാമ്പയിൻ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി വിത്യസ്ത റോഡ് ഷോകൾ സംഘടിപ്പിക്കും.
സൗദി ദേശീയ പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യ പൂർത്തികരണവും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്. എയർ കാർഗോ വഴിയുള്ള ചരക്ക് ഗതാഗത നീക്കം നാലര മില്യൺ ടണ്ണായി ഉയർത്തുകയെന്നതാണ് പ്രഖ്യാപിത ലക്ഷ്യം. ഇതിനായി നൂറ് ബില്യൺ ഡോളറിന്റെ പദ്ധതികളാണ് ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത്. റിയാദ് ആസ്ഥാനമായി പുതിയ വിമാന കമ്പനി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും പുരോഗമിച്ചു വരികയാണ്.
A special campaign aimed at the growth of the air cargo sector in Saudi Arabia