സൗദിയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നു; കണക്കുകള്‍ പുറത്തുവിട്ട് അതോറിറ്റി
|ഹൈവേ ട്രാക്കുകളില്‍ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു
റിയാദ്: സൗദിയില്‍ വര്‍ധിച്ച വാഹനപകടങ്ങളുടെ കാരണങ്ങള്‍ പുറത്ത് വിട്ട് അതോറിറ്റി. ഹൈവേ ട്രാക്കുകളില്‍ നിന്നും വാഹനം പെട്ടെന്ന് വെട്ടിക്കുന്നതും മുമ്പിലുള്ള വാഹനവുമായി സുരക്ഷിത അകലം പാലിക്കാത്തതും കൂടുതല്‍ അപകടങ്ങള്‍ക്ക് കാണമാകുന്നതായി റിപ്പോര്‍ട്ട് പറയുന്നു. രണ്ടായിരത്തി ഇരുപത്തിരണ്ടിലെ റോഡപകടങ്ങളുടെ റിപ്പോര്‍ട്ടാണ് അതോറിറ്റി പുറത്ത് വിട്ടത്. സൗദിയിലെ വാഹനപകടങ്ങളുടെ പ്രധാന കാരണങ്ങളും എണ്ണവും പുറത്ത് വിട്ട് ജനറല്‍ അതോറിറ്റി ഫോര്‍ സ്്റ്റാറ്റിസ്റ്റിക്സ്. രണ്ടായിരത്തി ഇരുപത്തി രണ്ടിലെ കണക്കുകളാണ് അതോറിറ്റി പ്രസിദ്ധീകരിച്ചത്. ഹൈവേകളില്‍ ട്രാക്കുകള്‍ മാറുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പെട്ടെന്ന് ട്രാക്കുകള്‍ മാറുന്നതാണ് അപകടത്തിന് പ്രധാന കാരണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ പെട്ടെന്ന് ട്രാക്ക് മാറിയത് മൂലം കഴിഞ്ഞ വര്‍ഷം 475000 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുമ്പിലുള്ള വാഹനങ്ങവുമായി സുരക്ഷിത അകലം പാലിക്കാതെ ഡ്രൈവ് ചെയ്തതാണ് രണ്ടാമത്തെ അപകട കാരണം. ഇതുവഴി 459000 അപകടങ്ങളും പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധതിരിക്കുന്ന മൊബൈല്‍ ഉപയോഗം പോലെയുള്ള കാരണങ്ങള്‍ കൊണ്ട് 194000വും മറ്റു കാരണങ്ങള്‍ കൊണ്ട് 185000 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും അതോറിറ്റി റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഗുരുതര അപകടങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ കുറവ് രേഖപ്പെടുത്തി. ഇത്തരം അപകടങ്ങള്‍ 55 ശതമാനം തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.